പനാജി: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽവിയോടെ 2020-21 സീസൺ പോരാട്ടം അവസാനിപ്പിച്ചു. തങ്ങളുടെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ 2-0നു കീഴടക്കിയ നോർത്ത് ഈസ്റ്റ് നോക്കൗട്ട് ഉറപ്പിച്ചു. ജയിച്ചാൽ നോക്കൗട്ട് ഉറപ്പിക്കാം എന്ന അവസ്ഥയിലാണ് നോർത്ത് ഈസ്റ്റ് ഇറങ്ങിയത്.
പാലക്കാട് സ്വദേശിയായ വി.പി. സുഹൈറിന്റെ ഗോളിലൂടെ 34-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ലീഡ് സ്വന്തമാക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ലാലെംഗ്മാവിയ നോർത്ത് ഈസ്റ്റിന്റെ ലീഡ് 2-0 ആക്കി. ഒരു ഗോൾ ഷോട്ട് പോലും ഉതിർക്കാൻ മഞ്ഞപ്പടയ്ക്കു സാധിച്ചില്ലെന്നതും ശ്രദ്ധേയം.
20 മത്സരങ്ങളിൽനിന്ന് 33 പോയിന്റാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 10-ാം സ്ഥാനത്താണ്. എടികെ മോഹൻ ബഗാൻ (40 പോയിന്റ്), മുംബൈ സിറ്റി (37 പോയിന്റ്) എന്നിവ നേരത്തേതന്നെ നോക്കൗട്ട് ഉറപ്പിച്ചതാണ്. ഗോവയും (30 പോയിന്റ്) ഹൈദരാബാദുമാണ് (28 പോയിന്റ്) ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി രംഗത്തുള്ളത്.