അഹമ്മദാബാദ്: സർദാർ പട്ടേൽ സ്റ്റേഡിയത്തിന്റെ പേര് മാറ്റിയെങ്കിലും മൊട്ടേരയിലെ നവീകരിച്ച ക്രിക്കറ്റ് ഗ്രൗണ്ടിൽ തരംഗമായത് മറ്റൊരു പട്ടേൽ... നാട്ടുകാരനായ സ്പിന്നർ അക്സർ പട്ടേൽ സ്വന്തം കാണികൾക്കു മുന്നിൽ ഇംഗ്ലീഷ് വിക്കറ്റുകൾ പടപടേന്നു വീഴ്ത്തിയപ്പോൾ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യക്കു മുൻതൂക്കം. ആറ് വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലിന്റെ ബലത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 48.4 ഓവറിൽ 112 റണ്‍സിൽ ഇന്ത്യ ഒതുക്കി. ചെന്നൈയിലെ അരങ്ങേറ്റ ടെസ്റ്റിൽ അക്സർ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 33 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 99 എന്നനിലയിൽ ഒന്നാംദിനം അവസാനിപ്പിച്ചു. 57 റൺസുമായി രോഹിത് ശർമയും ഒരു റണ്ണുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ. ശുഭ്മാൻ ഗിൽ (11), ചേതേശ്വർ പൂജാര (0), വിരാട് കോഹ്ലി (27) എന്നിവരാണ് പുറത്തായത്.
കറക്കി വീഴ്ത്തി
പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്ത് ശർമയും ജസ്പ്രീത് ബുംറയും ഉജ്വലമായി സ്പെൽ ആരംഭിച്ചപ്പോൾ ഇംഗ്ലീഷ് ഓപ്പണർമാരായ സാക് ക്രൗളിയും (53) ഡോം സിബ്ലിയും മൗനമവലംബിച്ചു. 100-ാം ടെസ്റ്റ് കളിക്കുന്ന ഇഷാന്ത് ശർമയാണ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേൽപ്പിച്ചത്. മൂന്നാം ഓവറിന്റെ മൂന്നാം പന്തിൽ സിബ്ലിയെ (0) രണ്ടാം സ്ലിപ്പിൽ രോഹിത്തിന്റെ കൈകളിലെത്തിച്ചു.
ജോണി ബെയർസ്റ്റോയെ (0) ബൗൾഡാക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട അക്സർ, ബെൻ ഫോക്സിനെ (12) ബൗൾഡാക്കി ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിനും തിരശീലയിട്ടു. 21.4 ഓവറിൽ 38 റണ്‍സ് വഴങ്ങിയാണ് അക്സർ പട്ടേൽ ആറ് വിക്കറ്റ് വീഴ്ത്തിയത്.
സ്കോർ ബോർഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ്: ക്രൗളി എൽബിഡബ്ല്യു ബി അക്സർ 53, സിബ്ലി സി രോഹിത് ബി ഇഷാന്ത് 0, ബെയർസ്റ്റൊ എൽബിഡബ്ല്യു ബി അക്സർ 0, റൂട്ട് എൽബിഡബ്ല്യു ബി അശ്വിൻ 17, സ്റ്റോക്സ് എൽബഡബ്ല്യു ബി അക്സർ 6, പോപ്പ് ബി അശ്വിൻ 1, ഫോക്സ് ബി അക്സർ 12, ആർച്ചർ ബി അക്സർ 11, ലീച്ച് സി പൂജാര ബി അശ്വിൻ 3, ബ്രോഡ് സി ബുംറ ബി അക്സർ 3, ആൻഡേഴ്സണ് നോട്ടൗട്ട് 0, എക്സ്ട്രാസ് 6, ആകെ 48.4 ഓവറിൽ 112.
വിക്കറ്റ് വീഴ്ച: 1-2, 2-27, 3-74, 4-80, 5-81, 6-81, 7-93, 8-98, 9-105, 10-112.
ബൗളിംഗ്: ഇഷാന്ത് 5-1-26-1, ബുംറ 6-3-19-0, അക്സർ 21.4-6-38-6, അശ്വിൻ 16-6-26-3.