ബുക്കാറെസ്റ്റ്: ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടാനുള്ള തന്റെ പ്രത്യേക പാടവം ഒരിക്കൽക്കൂടി പുറത്തെടുത്ത ഫ്രഞ്ച് സ്ട്രൈക്കർ ഒലിവിയെ ജിറൂവിലൂടെ യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിക്കു ജയം. ചാന്പ്യൻസ് ലീഗ് ആദ്യപാദ പ്രീക്വാർട്ടറിൽ ജിറൂ 68-ാം മിനിറ്റിൽ നേടിയ ഗോളിൽ ചെൽസി, സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ 1-0നു കീഴടക്കി.
ജിറൂ ബൈസിക്കിൾ കിക്കിലൂടെ പന്ത് വലയിലാക്കിയെങ്കിലും ഓഫ് സൈഡിന്റെ മണമുള്ളതിനാൽ റഫറി ആദ്യം ഗോൾ അനുവദിച്ചില്ല. തുടർന്ന് വിഎആറിന്റെ സഹായത്തോടെയാണു ഗോൾ അനുവദിക്കപ്പെട്ടത്.
ലാസിയൊ 1-4 ബയേണ്‍
ചാന്പ്യൻസ് ലീഗിൽ നിലവിലെ ചാന്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ആദ്യ പാദ പ്രീക്വാർട്ടറിൽ ഏകപക്ഷീയ ജയം സ്വന്തമാക്കി. ഇറ്റാലിയൻ സംഘത്തിനെതിരേ 4-1നാണ് ജർമൻ വന്പന്മാരായ ബയേണിന്റെ ജയം. റോബർട്ട് ലെവൻഡോവ്സ്കി (9’), ജമാൽ മസ്യാല (24’), ലെറോയ് സനേ (43’) എന്നിവർ ബയേണിനായി വലകുലുക്കി. ഒരു ഗോൾ സെൽഫിലൂടെയും എത്തി.
ചാന്പ്യൻസ് ലീഗിൽ പോളിഷ് താരം ലെവൻഡോവ്സ്കിയുടെ ഗോൾ നേട്ടം 72 ആയി. റയൽ മുൻ താരം റൗളിനെ പിന്തള്ളി ലെവൻഡോവ്സ്കി ഗോൾവേട്ടയിൽ മൂന്നാം സ്ഥാനത്ത് എത്തി. യുവന്റസിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോ (134), ബാഴ്സലോണയുടെ ലയണൽ മെസി (119) എന്നിവരാണ് ബയേണ്‍ താരത്തിനു മുന്നിലുള്ളത്.