കോൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് ജയം. സുദേവ ഡൽഹിക്കെതിരായ മത്സരത്തിൽ 1-0ന് ഗോകുലം ജയം സ്വന്തമാക്കി. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും ഗോകുലത്തിനു സാധിച്ചു.
ആദ്യത്തെ ഒരു മണിക്കൂറിലധികം ഗോൾ അകന്നുനിന്നു. ഒടുവിൽ 68-ാം മിനിറ്റിൽ ഫിലിപ്പ് അഡ്ജാഹിലൂടെ ഗോകുലം മുന്നിലെത്തി. ലീഡ് നഷ്ടപ്പെടുത്താതെ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കുകയും ചെയ്തു.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ റിയൽ കാഷ്മീർ 3-1ന് ഐസ്വാൾ എഫ്സിയെ കീഴടക്കി. ലീഗിൽ ഒന്പത് മത്സരങ്ങളിൽനിന്ന് 17 പോയിന്റുമായി റിയൽ കാഷ്മീരാണ് ഒന്നാം സ്ഥാനത്ത്. 16 പോയിന്റുമായി ഗോകുലം രണ്ടാം സ്ഥാനത്തെത്തി.