+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ ത്രി​​ല്ല​​ർ

ബം​​​​​ഗ​​​​​ളൂ​​​​​രു: വി​​​​​ജ​​​​​യ് ഹ​​​​​സാ​​​​​രെ ട്രോ​​​​​ഫി ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു ഗ്രൂ​​​​​പ്പ് സി​​​​​യി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്
ശ്രീ ത്രി​​ല്ല​​ർ
ബം​​​​​ഗ​​​​​ളൂ​​​​​രു: വി​​​​​ജ​​​​​യ് ഹ​​​​​സാ​​​​​രെ ട്രോ​​​​​ഫി ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു ഗ്രൂ​​​​​പ്പ് സി​​​​​യി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം ജ​​​​​യം. ത്രി​​​​​ല്ല​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ളം ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​നെ മൂ​​​​​ന്നു വി​​​​​ക്ക​​​​​റ്റി​​​​​നു കീ​​​​​ഴ​​​​​ട​​​​​ക്കി. ഏ​​​​​ഴ് പ​​​​​ന്ത് ബാ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ആ​​​​​വേ​​​​​ശോ​​​​​ജ്വ​​​​​ല ജ​​​​​യം. സ്കോ​​​​​ർ: ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് 49.4 ഓ​​​​​വ​​​​​റി​​​​​ൽ 283. കേ​​​​​ര​​​​​ളം 48.5 ഓ​​​​​വ​​​​​റി​​​​​ൽ ഏ​​​​​ഴ് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 284.

ശ്രീ​​​​​ശാ​​​​​ന്ത് 5/65

ടോ​​​​​സ് നേ​​​​​ടി​​​​​യ കേ​​​​​ര​​​​​ള ക്യാ​​​​​പ്റ്റ​​​​​ൻ സ​​​​​ച്ചി​​​​​ൻ ബേ​​​​​ബി ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​നെ ബാ​​​​​റ്റിം​​​​​ഗി​​​​​നു ക്ഷ​​​​​ണി​​​​​ച്ചു. അ​​​​​ഭി​​​​​ഷേ​​​​​ക് ഗോ​​​​​സ്വാ​​​​​മി (63 പ​​​​​ന്തി​​​​​ൽ 54), അ​​​​​ക്ഷ​​​​​ദീ​​​​​പ് നാ​​​​​ഥ് (60 പ​​​​​ന്തി​​​​​ൽ 68), പ്രി​​​​​യാം ഗാ​​​​​ർ​​​​​ഗ് (59 പ​​​​​ന്തി​​​​​ൽ 57) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ന്‍റെ ക​​​​​രു​​​​​ത്ത്.

ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ലേ​​​​​ല​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു ത​​​​​ഴ​​​​​യ​​​​​പ്പെ​​​​​ട്ട ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ പേ​​​​​സ​​​​​ർ എ​​​​​സ്. ശ്രീ​​​​​ശാ​​​​​ന്തി​​​​​ന്‍റെ അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു ക​​​​​രു​​​​​ത്താ​​​​​യ​​​​​ത്. അ​​​​​ഭി​​​​​ഷേ​​​​​ക് ഗോ​​​​​സ്വാ​​​​​മി, അ​​​​​ക്ഷ​​​​​ദീ​​​​​പ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക വി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ ശ്രീ​​​​​ശാ​​​​​ന്തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു. 9.4 ഓ​​​​​വ​​​​​റി​​​​​ൽ 65 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി ശ്രീ​​​​​ശാ​​​​​ന്ത് അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ​​നി​​​​​ന്നു ത​​​​​ഴ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു​​​​​ള്ള മ​​​​​റു​​​​​പ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ശ്രീ​​​​​ശാ​​​​​ന്തി​​​​​ന്‍റെ ഈ ​​​​​അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് പ്ര​​​​​ക​​​​​ട​​​​​നം. 2013ൽ ​ഐ​പി​എ​ൽ വാ​തു​വ​യ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്പെ​ൻ​ഷ​നി​ലാ​യ ശ്രീ​ശാ​ന്ത് ഈ ​വ​ർ​ഷ​മാ​ണ് സ​ജീ​വ ക്രി​ക്ക​റ്റി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന​ത്.

284 റ​​​​​ണ്‍​സ് വി​​​​​ജ​​​​​യല​​​​​ക്ഷ്യ​​​​​വു​​​​​മാ​​​​​യി ക്രീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നാ​​​​​യി റോ​​​​​ബി​​​​​ൻ ഉ​​​​​ത്ത​​​​​പ്പ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലും തി​​​​​ള​​​​​ങ്ങി. 55 പ​​​​​ന്തി​​​​​ൽ നാ​​​​​ല് സി​​​​​ക്സും എ​​​​​ട്ട് ഫോ​​​​​റും അ​​​​​ട​​​​​ക്കം ഉ​​​​​ത്ത​​​​​പ്പ 81 റ​​​​​ണ്‍​സ് അ​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു. സ​​​​​ച്ചി​​​​​ൻ ബേ​​​​​ബി 83 പ​​​​​ന്തി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​രു സി​​​​​ക്സും ആ​​​​​റ് ഫോ​​​​​റും അ​​​​​ട​​​​​ക്കം 76 റ​​​​​ണ്‍​സ് നേ​​​​​ടി. സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ണ്‍ (32 പ​​​​​ന്തി​​​​​ൽ 29), വ​​​​​ത്സ​​​​​ൽ ഗോ​​​​​വി​​​​​ന്ദ് (39 പ​​​​​ന്തി​​​​​ൽ 30), ജ​​​​​ല​​​​​ജ് സ​​​​​ക്സേ​​​​​ന (49 പ​​​​​ന്തി​​​​​ൽ 31 നോ​​​​​ട്ടൗ​​​​​ട്ട്) എ​​​​​ന്നി​​​​​വ​​​​​രും തി​​​​​ള​​​​​ങ്ങി.