ബുക്കാറെസ്റ്റ് (റൊമാനിയ): യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ പ്രീക്വാർട്ടർ റൗണ്ടിൽ ഇന്ന് രണ്ടു പോരാട്ടങ്ങൾ. സ്പാനിഷ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയും തമ്മിലാണ് ഇന്നത്തെ സൂപ്പർ പോരാട്ടം. ജർമൻ വന്പന്മാരായ ബയേണ്‍ മ്യൂണിക്കും ഇറ്റാലിയൻ സംഘമായ ലാസിയൊയും തമ്മിലാണ് മറ്റൊരു മത്സരം.