ഫ്രാങ്ക്ഫർട്ട്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കിന് അപ്രതീക്ഷിത തോൽവി. എവേ പോരാട്ടത്തിൽ 2-1ന് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനോടാണു ബയേണ്‍ പരാജയപ്പെട്ടത്.
റോബർട്ട് ലെവൻഡോവ്സ്കിയായിരുന്നു ബയേണിന്റെ ഗോൾ നേട്ടക്കാരൻ. സീസണിൽ പോളിഷ് താരത്തിന്റെ 26-ാം ഗോളാണിത്.
മറ്റു മത്സരങ്ങളിൽ ഡോർട്ട്മുണ്ട് 4-0ന് ഷാൽക്കെയെയും സ്റ്റഡ്ഗട്ട് 1-0ന് കൊളോണിനെയും കീഴടക്കി. 49 പോയിന്റാണു ബയേണിനുള്ളത്. ലൈപ്ഗിസ് (44) ആണ് രണ്ടാം സ്ഥാനത്ത്. ഫ്രാങ്ക്ഫർട്ട് (42) നാലാമതുണ്ട്.