മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസ് ടെന്നീസ് കിരീടം ചെക്-അമേരിക്കൻ കൂട്ടുകെട്ടായ ബാർബൊറ ക്രെജ്സീകോവയും രാജീവ് റാമും സ്വന്തമാക്കി. ബംഗളൂരു സ്വദേശികളായിരുന്ന രാഘവ്-സുഷ്മ ദന്പതികളുടെ മകനാണ് മുപ്പത്താറുകാരനായ രാജീവ്. മിക്സഡ് ഡബിൾസിൽ രാജീവിന്റെ രണ്ടാം ഗ്രാൻസ്ലാം കിരീടമാണ്.
പുരുഷ വിഭാഗം സിംഗിൾസ് ഫൈനൽ ഇന്ന് അരങ്ങേറും. ലോക ഒന്നാം നന്പറും നിലവിലെ ചാന്പ്യനുമായ സെർബിയയുടെ നൊവാക്ക് ജോക്കോവിച്ചും ലോക നാലാം റാങ്കുകാരനായ റഷ്യയുടെ ഡാനിൽ മെദ്വദേവും തമ്മിലാണ് (2.00 pm) കിരീട പോരാട്ടം.