മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് സഞ്ജു വി. സാംസൺ പുറത്ത്. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, രാഹുൽ തെവാട്യ എന്നിവർ ദേശീയ ടീമിൽ ആദ്യമായി ഇടം ലഭിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽനിന്ന് ഒഴിവാക്കപ്പെട്ട ഋഷഭ് പന്തും വരുൺ ചക്രവർത്തിയും ടീമിൽ തിരിച്ചെത്തി.