മുംബൈ: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ റോബിൻ ഉത്തപ്പയുടെ (85 പന്തിൽ 107) സെഞ്ചുറിക്കരുത്തിൽ കേരളം 34 റൺസിന് ഒഡീഷയെ കീഴടക്കി. മഴനിയമത്തിലൂടെയായിരുന്നു കേരള ജയം. സ്കോർ: ഒഡീഷ 45 ഓവറിൽ 258. കേരളം 38.2 ഓവറിൽ 233/4.