ടൂറിന്: യൂറോപ്പ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീക്വാര്‍ട്ടറിലേക്ക് ഒരുപടി അടുത്തു. യൂറോപ്പ ലീഗ് നോക്കൗട്ട് റൗണ്ടിലെ ആദ്യപാദത്തില്‍ യുണൈറ്റഡ് 4-0ന് റയല്‍ സോസിദാദിനെ പരാജയപ്പെടുത്തി. ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാര്‍കസ് റഷ്ഫോര്‍ഡ്, ഡാനിയല്‍ ജയിംസ് എന്നിവര്‍ ഓരോ ഗോളും നേടി.
സ്പെയിനിലേക്കു യാത്രാവിലക്ക് ഉള്ളതിനെത്തുടര്‍ന്ന് ടൂറിനിലെ അലയന്‍സ് സ്റ്റേഡിയത്തിലാണു മത്സരം നടന്നത്.
മറ്റൊരു മത്സരത്തില്‍ ടോട്ടനം 4-1ന് ഓസ്ട്രിയന്‍ ക്ലബ് വൂള്വ്സ്ബര്ഗറിനെ പരാജയപ്പെടുത്തി. ഒരു ഗോള്‍ നേടുകയും ഒരണ്ണത്തിന് അസിസ്റ്റ് നല്‍കുകയും ചെയ്ത ഗാരത് ബെയ്ൽ മികച്ച പ്രകടനം കാഴ്ചവച്ചു. 28-ാം മിനിറ്റിലായിരുന്നു ബെയ്ലിന്റെ ഗോള്‍. ഇതിനു മുമ്പ് ഹ്യൂംഗ് മിന് സണ്‍ ടോട്ടനത്തെ മുന്നിലെത്തിച്ചു. ലൂകാസ് മൗറ, കാര്‍ലോസ് വിനിഷ്യസ് എന്നിവരാണു മറ്റ് ഗോള്‍ നേട്ടക്കാര്‍. മൈക്കില്‍ ലെന്ഡിലാണു വൂള്വ്സ്ബര്ഗറിനായി ഗോള്‍ നേടിയത്.
ആഴ്സണലും ബെന്‍ഫിക്കയും ഒാരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. എസി മിലാനും ലെസ്റ്റര്‍ സിറ്റിക്കും സമനിലയായിരുന്നു. എസി മിലാന്-റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് മത്സരം 2-2നു പിരിഞ്ഞു. ജയമുറപ്പിച്ചു നീങ്ങുകയായിരുന്ന മിലാനെ ഞെട്ടിച്ച് ഇഞ്ചുറി ടൈമില്‍ മിലാന് പാവ്കോവിന്റെ ഹെഡറില്‍ ആതിഥേയര്‍ സമനില നേടി.
നാപ്പോളിയെ 2-0ന് ഗ്രനാഡ തോല്‍പ്പിച്ചപ്പോള്‍ മറ്റൊരു ഇറ്റാലിന്‍ ക്ലബ് എഎസ് റോമ 2-0ന് പോര്‍ച്ചുഗല്‍ ക്ലബ് ബ്രാഹയെ പരാജയപ്പെടുത്തി.
വിയ്യാ റയല്‍, അയാക്സ് ആംസ്റ്റര്‍ഡാം, ഡൈനാമോ സാഗ്രെബ്, ഒളിമ്പ്യാകോസ്, ഷാക്തര്‍ ഡൊനെറ്റ്സ്ക്, യംഗ് ബോയ്സ് ടീമുകള്‍ ജയിച്ചു.