കല്യാണി (പശ്ചിമ ബംഗാള്‍): ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള ജയത്തോടെ നാലാം സ്ഥാനത്ത്. ഗോകുലം എതിരില്ലാത്ത നാലു ഗോളിന് ഇന്ത്യന്‍ ആരോസിനെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിലാണ് ഗോളുകളെത്തിയത്. എമില്‍ ബെന്നി, ഡെന്നി ആന്റ്വി, ലാല്‍റോമാവിയ, ഗാംഗോം റൊണാള്‍ഡ് സിംഗ് എന്നിവരാണ് ഗോള്‍ നേടിയത്. എട്ട് കളിയില്‍ 13 പോയിന്റാണ് ഗോകുലത്തിന്.