ബാംബോലിം: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ്-ജംഷഡ്പുർ എഫ്സി മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ആവേശകരമായ മത്സരത്തിൽ മികച്ച അവസരങ്ങൾ ബാസ്റ്റേഴ്സിനു ലഭിച്ചിട്ടും ഭാഗ്യം തുണച്ചില്ല.
ഗോളെന്നുറച്ച കിക്കുകൾ പലതും ജംഷഡ്പുരിന്റെ പോസ്റ്റിലിടിച്ചു തെറിച്ചു. മികച്ച കളിക്കൊപ്പം ഭാഗ്യവും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്നെങ്കിൽ മത്സരത്തിൽ വൻ ജയം നേടാനായേനെ. സമനിലയോടെ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്കു കയറി. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് തോൽവി അറിഞ്ഞിട്ടില്ല.