ചെന്നൈ: ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള നായകന് ജോ റൂട്ട് ഉള്‍പ്പെടെയുള്ള ടീം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ചെന്നൈയിലെത്തി. നാലു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരം ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
ശ്രീലങ്കയില്‍നിന്ന് നേരിട്ടെത്തിയ ഇംഗ്ലണ്ട് ടീം രാവിലെ 10.30നാണ് ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇന്ത്യന്‍ ടീമിലെ ചില കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ചെന്നൈയിലെത്തിയിട്ടുണ്ട്. ബയോ ബബിള്‍ സുരക്ഷയില്‍ ഇവരെയെല്ലാം നേരെ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു.
ശ്രീലങ്കയ്ക്കെതിരേ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 2-0ന്റെ ജയം നേടിയശേഷമാണ് ഇംഗ്ലണ്ട് ടീമിന്റെ വരവ്. ഇംഗ്ലണ്ട് ടീമിലുള്ള ബെന്‍ സ്റ്റോക്സും ജോഫ്ര ആര്‍ച്ചറും ഞായറാഴ്ച ചെന്നൈയിലെത്തിയിരുന്നു. ഇരുവരും ക്വാറന്റൈനിലാണ്. ഹോട്ടല്‍ ലീല പാലസിലാണ് ഇന്ത്യ-ഇംഗ്ലണ്ട് കളിക്കാർ താമസിക്കുക. കളികാരെ കോവിഡ്-19 പരിശോധനയ്ക്ക് വിധേയരാക്കുമെന്നു തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു.
ഫെബ്രുവരി രണ്ടിന് ടീമുകള്‍ പരിശീലനത്തിനിറങ്ങുമെന്നും അസോസിയേഷന് അറിയിച്ചു.
ഫെബ്രുവരി അഞ്ചിന് ഒന്നാം ടെസ്റ്റും 13ന് രണ്ടാം ടെസ്റ്റും ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും.