ദുബായ്: ക്രിക്കറ്റിലെ മികച്ച കളിക്കാര്‍ക്കുള്ള പുരസ്കാരം എല്ലാ മാസവും നല്‍കാനൊരുങ്ങി അന്താരാഷ് ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ജനുവരിയിലെ മികച്ച കളിക്കാരനുള്ള പുരസ്കാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ രവചന്ദ്രന്‍ അശ്വിനും ഋഷഭ് പന്തും. ഒരു മാസത്തെ കളിക്കാരുടെ മികച്ച പ്രകടനം അടിസ്ഥാനമാക്കിയാണ് മികച്ച പുരുഷ, വനിതാ കളിക്കാരെ തെരഞ്ഞുടുക്കുന്നത്.
അശ്വിനും പന്തിനും പുറമെ മുഹമ്മദ് സിറാജ്, ടി. നടരാജന് എന്നിവരുമുണ്ട്.
ജനുവരിയിലെ മികച്ച കളിക്കാരുടെ പട്ടികയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, ഓസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത്, അഫ്ഗാനിസ്ഥാന്റെ റഹ്മാനുള്ള ഗുര്‍ബാസ്, ദക്ഷിണാഫ്രിക്കയുടെ മാരിസെന്‍ കാപ്, നാദിന്‍ ഡി ക്ലര്‍ക്, പാക്കിസ്ഥാന്റെ നിദ ദര് എന്നിവരുണ്ട്. മികച്ച പുരുഷ, വനിതാ കളിക്കാര്‍ക്കായി ആരാധകര്‍ക്ക് ഓണ്‍ ലൈന്‍ വോട്ട് ചെയ്യാനുള്ള അവസരവമുണ്ട്.
മുന്‍ കളിക്കാര്‍, പ്രക്ഷേപകര്‍, ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഒരു സ്വതന്ത്ര ഐസിസി വോട്ടിംഗ് അക്കാദമി ആരാധകരുമായി ചേര്‍ന്ന് മികച്ച കളിക്കാര്‍ക്കായി വോട്ട്ചെയ്യും.