മാഞ്ചസ്റ്റർ: എഫ്എ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, തിരിച്ചുവരവ് ജയത്തിലൂടെ ലിവർപൂളിനെ കീഴടക്കി അഞ്ചാം റൗണ്ടിലേക്കു മുന്നേറി. അത്യന്തം വാശിയേറിയ പോരാട്ടത്തിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം.
പകരക്കാരന്റെ ബെഞ്ചിൽനിന്നെത്തി ഉജ്വല ഫ്രീകിക്കിലൂടെ ഗോൾ നേടിയ ബ്രൂണോ ഫെർണാണ്ടസ് ആണു റെഡ് ഡെവിൾസിനു വിജയം സമ്മാനിച്ചത്. 1999ൽ അലക്സ് ഫെർഗൂസന്റെ കീഴിലിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നിൽനിന്നെത്തി ലിവർപൂളിനെ കീഴടക്കിയതിനോടാണ് ഫുട്ബോൾ ലോകം ഇത്തവണത്തെ ജയത്തെ ഉപമിക്കുന്നത്.
പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്കു പതിച്ച ലിവർപൂളിന്, ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിയ യുണൈറ്റഡിനെതിരേ എഫ്എ കപ്പിൽ ജയം അനിവാര്യമായിരുന്നു. അതിനുള്ള തീവ്രശ്രമത്തോടെയെത്തിയ യർഗൻ ക്ലോപ്പിന്റെ ടീം 18-ാം മിനിറ്റിൽ മുഹമ്മദ് സലയിലൂടെ മുന്നിലെത്തി. 26-ാം മിനിറ്റിൽ മാസണ് ഗ്രീൻവുഡിലൂടെ യുണൈറ്റഡ് ഒപ്പം പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർകസ് റാഷഫോഡ് (48-ാം മിനിറ്റ്) ഹോം ഗ്രൗണ്ടിൽ യുണൈറ്റഡിനു ലീഡ് സമ്മാനിച്ചു. എന്നാൽ, 58-ാം മിനിറ്റിൽ സലയുടെ രണ്ടാം ഗോളിലൂടെ ചെന്പട 2-2ന് സമനിലയിൽ. 66-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഓലെ ഗണ്ണർ സോൾഷെയർ തന്റെ തുറുപ്പ് ചീട്ടായ ബ്രൂണോ ഫെർണാണ്ടസിനെ കളത്തിലിറക്കി. വാൻ ഡി ബീക്കിനെ തിരിച്ചുവിളിച്ചായിരുന്നു അത്. 78-ാം മിനിറ്റിൽ ബോക്സിനു തൊട്ടുപുറത്തുവച്ച് ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് ഫെർണാണ്ടസ് യുണൈറ്റഡിനെ ജയത്തിലെത്തിച്ചു. അഞ്ചാം റൗണ്ടിൽ യുണൈറ്റഡിന്റെ എതിരാളികൾ വെസ്റ്റ് ഹാം ആണ്.
മറ്റു മത്സരങ്ങളിൽ എവർട്ടണ് 3-0ന് ഷെഫീൽഡ് വെനസ്ഡെയെയും ലെസ്റ്റർ സിറ്റി 3-1ന് ബ്രെന്റ്ഫോഡിനെയും കീഴടക്കി.
1999, ഫ്ളാഷ് ബാക്ക്
1999 ജനുവരി 24, എഫ്എ കപ്പ് ഫുട്ബോളിന്റെ നാലാം റൗണ്ട് പോരാട്ടത്തിനു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ ലിവർപൂൾ എത്തി. മൂന്നാം മിനിറ്റിൽ മൈക്കൾ ഓവനിലൂടെ ലിവർപൂൾ മുന്നിൽ. 88-ാം മിനിറ്റിൽ യോർക്കിലൂടെ യുണൈറ്റഡ് 1-1ന് ഒപ്പമെത്തി. 90-ാം മിനിറ്റിൽ ഓലെ ഗണ്ണർ സോൾഷെയർ യുണൈറ്റഡിനു ജയം സമ്മാനിച്ച് ഗോൾ നേടി. 81-ാം മിനിറ്റിൽ ഇർവിനു പകരക്കാരനായി ആയിരുന്നു സോൾഷെയറിനെ പരിശീലകൻ അലക്സ് ഫെർഗൂസണ് കളത്തിലിറക്കിയത്.
22 വർഷത്തിനുശേഷമുള്ള ഈ ജനുവരിയിൽ സമാനതകളേറെയുള്ള മറ്റൊരു ജയം യുണൈറ്റഡ് സ്വന്തമാക്കി. അന്ന് വിജയ ഗോളടിച്ച സോൾഷെയർ ആയിരുന്നു മാനേജർ സ്ഥാനത്ത് എന്നതാണ് ഏറെ ശ്രദ്ധേയം.