ദുബായ്: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ മാറ്റി. ജൂണ്‍ 18 മുതൽ 22 വരെ മത്സരം സംഘടിപ്പിക്കാനാണു പുതിയ തീരുമാനം. ജൂണ്‍ 23 റിസർവ് ദിനമായും നിശ്ചയിച്ചിട്ടുണ്ട്. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണു മത്സരവേദി.
ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലും ഐപിഎൽ മത്സരങ്ങളും ഒന്നിച്ചുവരാനുള്ള സാധ്യത കണക്കിലെടുത്താണു മത്സരദിനങ്ങൾ മാറ്റിയതെന്നാണു സൂചന. ഐപിഎൽ ഫിക്സ്ചർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയും ന്യൂസിലൻഡുമാണു വേൾഡ് ടെസ്റ്റ് ചാന്പ്യൻഷിപ്പ് റാങ്കിംഗിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.