സാൻ സിറോ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ എസി മിലാനു ഞെട്ടിക്കുന്ന തോൽവി. അത്ലാന്റയോട് 3-0നു മിലാൻ പരാജയപ്പെട്ടു. സീസണിൽ അത്ലാന്റ ഇതുരണ്ടാം തവണയാണു മിലാനെ കീഴടക്കുന്നത്.
ക്രിസ്റ്റ്യൻ റൊമേറോയുടെ ഗോളിലൂടെ ലീഡ് നേടിയ അത്ലാന്റ, ഹൊസിപ്പ് ഇലിസിച്ചിന്റെ പെനൽറ്റി ഗോളിലൂടെ ലീഡ് ഇരട്ടിയാക്കി. ദുവാൻ സാപ്പറ്റ മിലാന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചു. കൂടുതൽ ഗോളവസരങ്ങൾ അത്ലാന്റ സൃഷ്ടിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ തിരിച്ചടിയായി.
ഹോം മത്സരത്തിൽ യുവന്റസ് 2-0ന് ബൊലോഗ്നയെ കീഴടക്കി. അർതുർ മെലൊ (15), വെസ്റ്റണ്‍ മക്കെയ്ൻ (71) എന്നിവരാണു യുവെയുടെ ഗോൾ നേട്ടക്കാർ.
ലീഗിൽ 36 പോയിന്റാണു യുവന്റസിന്. 43 പോയിന്റുള്ള എസി മിലാനാണ് ഒന്നാമത്.