ആലുവ: 38-ാമത് സീനിയർ സ്റ്റേറ്റ് നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ - വനിതാ വിഭാഗങ്ങളിൽ തിരുവനന്തപുരം ജില്ലാ ടീം ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ പാലക്കാടും വനിത വിഭാഗത്തിൽ കോട്ടയവും രണ്ടാം സ്ഥാനം നേടി. ആലുവ യുസി കോളജിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരുന്നു മത്സരം.