ബുവാനോസ് ആരീസ്: അർജന്റീനയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ആദ്യ തോൽവി. അർജന്റീന ബി ടീമിനോട് 2-1ന് ഇന്ത്യ പരാജയപ്പെട്ടു. സലിമ ടെറ്റെയാണ് ഇന്ത്യക്കായി ഗോൾ സ്വന്തമാക്കിയത്. പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും അർജന്റീന ജൂണിയർ ടീമിനോട് 2-2നും 1-1നും ഇന്ത്യ സമനില പാലിച്ചിരുന്നു.