ഗാലെ: എയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ചുറി മികവിൽ ഗാലെ ടെസ്റ്റിൽ ശ്രീലങ്ക മികച്ച നിലയിൽ. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം നാലു വിക്കറ്റ് നഷ്ടത്തിൽ 229 റണ്‍സ് എന്ന നിലയിലാണു ലങ്ക. 107 റണ്‍സുമായി മാത്യൂസും 19 റണ്‍സുമാണു നിരോഷൻ ഡിക്വെല്ലയുമാണു ക്രീസിൽ. മാത്യൂസിന്റെ 11-ാം ടെസ്റ്റ് സെഞ്ചുറിയാണിത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയ്ക്ക് കുശാൽ പെരേര (6), ഒഷാഡ ഫെർണാണ്ടോ (0) എന്നിവരെ തുടക്കത്തിൽത്തന്നെ നഷ്ടപ്പെട്ടു. ജയിംസ് ആൻഡേഴ്സണായിരുന്നു വിക്കറ്റ്. ഇന്നിംഗ്സിന്റെ അഞ്ചാം ഓവറിൽ ബാറ്റുചെയ്യേണ്ടി വന്ന മാത്യൂസ് ഓപ്പണർ ലഹിരു തിരിമനയ്ക്കൊപ്പം ലങ്കൻ ഇന്നിംഗ്സിനെ കൈപിടിച്ചുകയറ്റി. എന്നാൽ, വ്യക്തിഗത സ്കോർ 43-ൽ നിൽക്കവെ തിരിമനയെ പുറത്താക്കി ആൻഡേഴ്സണ് വീണ്ടും ആഞ്ഞടിച്ചു.
ദിനേശ് ചണ്ഡിമൽ മാത്യൂസിന് ഉറച്ച പിന്തുണ നൽകിയതോടെ ലങ്ക കരുത്താർജിച്ചു. അർധസെഞ്ചുറി കുറിച്ചയുടൻ ചണ്ഡിമൽ (52) മടങ്ങി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്നു 117 റണ്‍സ് അടിച്ചു. ഡിക്വെല്ലയെ കൂട്ടുപിടിച്ചാണു മാത്യൂസ് സെഞ്ചുറി പൂർത്തിയാക്കിയത്.
സന്ദർശകർക്കായി ആൻഡേഴ്സണ് 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി.