മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെൽ റേ ഫുട്ബോളിൽ ക്രോണെല്ലയ്ക്കെതിരായ മത്സരത്തിൽ കരുത്തരായ ബാഴ്സലോണ എക്സ്ട്രാ ടൈം ജയത്തോടെ പ്രീക്വാർട്ടറിൽ. എവേ പോരാട്ടത്തിൽ 2-0നായിരുന്നു ബാഴ്സയുടെ ജയം.
നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയായതോടെ മത്സരം അധിക സമയത്തേക്കു നീണ്ടു. ഡെംബെലെയുടെ ഗോളിൽ 92-ാം മിനിറ്റിൽ ബാഴ്സ മുന്നിൽകടന്നു. എക്സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിൽ മാർട്ടിൻ ബ്രാത് വെയ്റ്റ് ബാഴ്സയുടെ ജയം 2-0 ആക്കി. 118-ാം മിനിറ്റിൽ എസ്റ്റെല്ലെസ് ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ക്രോണെല്ല 10 പേരായി ചുരുങ്ങിയിരുന്നു. പ്രീക്വാർട്ടറിൽ റയോ വയ്യക്കാനോയാണു ബാഴ്സയുടെ എതിരാളി.