വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ പോയിന്റ് ടേബിളിന്റെ തലപ്പത്തുള്ള മുംബൈ സിറ്റിക്ക് സീസണിൽ ഒന്പതാം ജയം. ഈസ്റ്റ് ബംഗാളിനെ 1-0ന് മുംബൈ സിറ്റി പരാജയപ്പെടുത്തി. 27-ാം മിനിറ്റിൽ പ്രതിരോധനിരക്കാരൻ മൗർതഡ ഫാൾ ആണ് മുംബൈയുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. പന്ത് നിയന്ത്രിച്ചതിലും (64%) ഷോട്ടുതിർത്തതിലും (13-12) ഈസ്റ്റ് ബംഗാൾ ആയിരുന്നു മുന്നിൽ.
29 പോയിന്റായി മുംബൈക്ക്. രണ്ടാം സ്ഥാനത്തുള്ള എടികെ ബഗാനേക്കാൾ (24) അഞ്ച് പോയിന്റ് മുന്നിലാണ് മുംബൈ. 12 പോയിന്റുമായി ഈസ്റ്റ് ബംഗാൾ 10-ാമതാണ്.
29 പോയിന്റായി മുംബൈക്ക്. രണ്ടാം സ്ഥാനത്തുള്ള എടികെ ബഗാനേക്കാൾ (24) അഞ്ച് പോയിന്റ് മുന്നിലാണ് മുംബൈ. 12 പോയിന്റുമായി ഈസ്റ്റ് ബംഗാൾ 10-ാമതാണ്.