മുംബൈ: ഓസ്ട്രേലിയയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ടെസ്റ്റ് പരന്പര ജയത്തിലേക്ക് നയിച്ച അജിങ്ക്യ രഹാനെ മാന്യനാണ്, ഗ്രൗണ്ടിന് അകത്തും പുറത്തും. ഇക്കാര്യം ഉറപ്പിക്കുന്ന ഒരു കാര്യമാണ് ഓസ്ട്രേലിയൻ പര്യടനത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തിയപ്പോൾ സംഭവിച്ചത്.
മുംബൈയിലെ വീട്ടിലെത്തിയപ്പോൾ അയൽക്കാരുടെ വലിയ സംഘം അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനായി ഒത്തുകൂടി. ഒരു കേക്കും അവർ സംഘടിപ്പിച്ചിരുന്നു. കേക്കിന്റെ മുകളിൽ ഒരു കംഗാരുവിന്റെ രൂപമുണ്ടായിരുന്നു. ഇതുശ്രദ്ധയിൽപ്പെട്ട രഹാനെ കേക്കു മുറിക്കാൻ തയാറായില്ല.