മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കിടെ കൈവിരലിനു പരിക്കേറ്റ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ടിനെതിരായ പരന്പരയിൽനിന്നു പുറത്ത്. വിരാട് കോഹ്ലിയാണ് ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ ഇന്ത്യയെ നയിക്കുക. ഇഷാന്ത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.