മുംബൈ: 2021 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ മിനി താരലേലത്തിനു മുന്നോടിയായി ടീമുകൾ താരങ്ങളെ നിലനിർത്തുകയും ഒഴിവാക്കുകയും ചെയ്തപ്പോൾ ഏറ്റവും ഗുണംലഭിച്ചത് മലയാളി താരം സഞ്ജു വി. സാംസണിന്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി സഞ്ജു നിയമിതനായി. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ ഒഴിവാക്കിയതോടെയാണിത്. ഐപിഎൽ ടീമിനെ നയിക്കുന്ന ആദ്യ മലയാളി എന്ന നേട്ടം സഞ്ജുവിനു സ്വന്തം.
കോടികൾ ചിലവിട്ട് കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ ഓസീസ് ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിനെ കിംഗ്സ് ഇലണ്‍ പഞ്ചാബ് ടീമിൽ നിലനിർത്തിയില്ല. അതേസമയം, വെറ്ററൻ താരം ക്രിസ് ഗെയ്ലിനെ പഞ്ചാബ് നിലനിർത്തി.
അതേസമയം, യുഎഇയിൽ കഴിഞ്ഞ സീസണ് ഐപിഎൽ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് ഇന്ത്യയിലേക്ക് മടങ്ങിയ സുരേഷ് റെയ്നയെ ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തിയതാണ് ശ്രദ്ധേയം. ക്യാപ്റ്റൻ എം.എസ്. ധോണിക്കു പുറമേ ഡെയ്ൻ ബ്രാവൊ, ഫാഫ് ഡുപ്ലെസിസ് എന്നിവരെയും സിഎസ്കെ നിലനിർത്തി.
ഹർഭജൻ സിംഗ്, കേദാർ ജാദവ്, പീയൂഷ് ചൗള, മുരളി വിജയ് തുടങ്ങിയവരെ ഒഴിവാക്കി. ഡൽഹി ക്യാപ്പിറ്റൽസ് പൃഥ്വി ഷായെ നിലനിർത്തി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ക്യാപ്റ്റൻ വിരാട് കോഹ്ലിക്കു പുറമേ എബി ഡിവില്യേഴ്സ്, യുസ്വേന്ദ്ര ചാഹൽ, മലയാളി താരം ദേവ്ദത്ത് പടിക്കൽ, വാഷിംഗ്ടണ്‍ സുന്ദർ, മുഹമ്മദ് സിറാജ്, ആദം സാംപ, നവ്ദീപ് സൈനി തുടങ്ങിയവരെ നിലനിർത്തി.