കോൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് രണ്ടാം തോൽവി. ഐസ്വാൾ എഫ്സിയോട് 2-0നാണ് ഗോകുലം പരാജയപ്പെട്ടത്. മാൽസംസ്വാല (40-പെനൽറ്റി), ലാൽറംവിയ (76-ാം മിനിറ്റ്) എന്നിവർ ഐസ്വാളിനായി ഗോൾ നേടി. ലീഗിൽ മൂന്ന് മത്സരങ്ങളിൽനിന്ന് മൂന്ന് പോയിന്റുമായി ഒന്പതാം സ്ഥാനത്താണ് ഗോകുലം.