മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം നോക്കൗട്ട് കാണാതെ പുറത്ത്. ഗ്രൂപ്പ് ഇയിലെ അവസാന മൽസരത്തിൽ ഹരിയാനയോടു നാലു റണ്‍സിനായിരുന്നു കേരളത്തിന്റെ തോൽവി. അവസാന ഓവറിൽ 12 റൺസ് ആയിരുന്നു കേരളത്തിന്റെ വിജയ ലക്ഷ്യം.
ഹരിയാന നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 198 റണ്‍സ് അടിച്ചുകൂട്ടി. കേരളത്തിന് ആറു വിക്കറ്റ് നഷ്ടപ്പെടുത്തി 194 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സച്ചിൻ ബേബിയും(68) സഞ്ജു സാംസണും (51) അർധസെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല.