ബംഗളൂരു: ഇന്ത്യയുടെ ഇതിഹാസ സ്പിന്നർ ബി.എസ്. ചന്ദ്രശേഖറിനെ (75) സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കർണാടക ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. 1964-79 കാലഘട്ടത്തിലിറങ്ങിയ അദ്ദേഹം 58 ടെസ്റ്റിൽ നിന്ന് 29.74 ശരാശരിയിൽ 242 വിക്കറ്റ് വീഴ്ത്തി.