മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗ്ലാമർ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് മധ്യനിരത്താരമായ ബ്രൂണോ ഫെർണാണ്ടസ് ചരിത്ര നേട്ടത്തിൽ. പ്രീമിയർ ലീഗ് ഫുട്ബോളിൽ തുടർച്ചയായി നാല് തവണ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ താരമെന്ന റിക്കാർഡ് ബ്രൂണോ ഫെർണാണ്ടസ് കുറിച്ചു. ഡിസംബറിലെ മാൻ ഓഫ് ദ മന്ത് പുരസ്കാരം നേടിയതോടെയാണ് ചരിത്രനേട്ടത്തിൽ പോർച്ചുഗൽ താരമെത്തിയത്.
2020 ജനുവരി 29നാണ് പോർച്ചുഗൽ ക്ലബ്ബായ സ്പോർട്ടിംഗ് സിപിയിൽനിന്ന് ഫെർണാണ്ടസ് യുണൈറ്റഡിൽ എത്തിയത്. പ്രീമിയർ ലീഗിൽ മാത്രമായി 31 മത്സരങ്ങളിൽനിന്ന് 19 ഗോൾ നേടുകയും 14 അസിസ്റ്റ് നടത്തുകയും ചെയ്തു.
2020 ജനുവരി 29നാണ് പോർച്ചുഗൽ ക്ലബ്ബായ സ്പോർട്ടിംഗ് സിപിയിൽനിന്ന് ഫെർണാണ്ടസ് യുണൈറ്റഡിൽ എത്തിയത്. പ്രീമിയർ ലീഗിൽ മാത്രമായി 31 മത്സരങ്ങളിൽനിന്ന് 19 ഗോൾ നേടുകയും 14 അസിസ്റ്റ് നടത്തുകയും ചെയ്തു.