വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ഈസ്റ്റ് ബംഗാൾ 1-1ന് ബ്ലാസ്റ്റേഴ്സിനെ തളച്ചു. ജോർഡൻ മറെ (64-ാം മിനിറ്റ്) ബ്ലാസ്റ്റേഴ്സിനായും സ്കോട്ട് നെവില്ലെ (90+5-ാം മിനിറ്റ്) ഈസ്റ്റ് ബംഗാളിനായും വലകുലുക്കി. 11 മത്സരങ്ങളിൽനിന്ന് 11 പോയിന്റുമായി ഈസ്റ്റ് ബംഗാൾ ഒന്പതാം സ്ഥാനത്ത് തുടരുന്നു. 10 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് 10-ാമതാണ്.
ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം 64-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. മൈനസ് പാസിലൂടെ ലഭിച്ച പന്ത് ബ്ലാസ്റ്റേഴ്സ് ഗോളി ആർബിനോ ഗോമസ് ഈസ്റ്റ് ബംഗാൾ ഹാഫിൽ നിൽക്കുകയായിരുന്ന ജോർഡൻ മറെയ്ക്ക് ലക്ഷ്യമാക്കി നീട്ടി അടിച്ചു. മുന്നോട്ട് ഓടിക്കയറിയ മറെ, നെഞ്ചിൽ പന്ത് സ്വീകരിച്ച് തന്റെ നിയന്ത്രണത്തിലാക്കി. ഒപ്പം ഓടിയെത്തിയ രണ്ട് ഈസ്റ്റ് ബംഗാൾ പ്രതിരോധതാരങ്ങളെ പിന്തള്ളിയ മറെ, പന്ത് വലയിലാക്കി. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ലഭിച്ച കോർണർ കിക്കിൽനിന്ന് നെവില്ലെ ഹെഡർ ഗോളിലൂടെ ഈസ്റ്റ് ബംഗാളിനു സമനില സമ്മാനിച്ചു.