മാഡ്രിഡ്: സ്പാനിഷ് സൂപ്പർ കോപ്പ ഫുട്ബോളിൽ വന്പന്മാരായ റയൽ മാഡ്രിഡ് സെമിയിൽ പരാജയപ്പെട്ട് പുറത്ത്. അത്ലറ്റിക് ബിൽബാവോ 2-1ന് റയൽ മാഡ്രിഡിനെ കീഴടക്കി ഫൈനലിൽ പ്രവേശിച്ചു. രണ്ട് തവണ റയലിനായി കരിം ബെൻസേമ പന്ത് വലയിലെത്തിച്ചെങ്കിലും വിഎആറിലൂടെ അതു നിഷേധിക്കപ്പെട്ടു.
റൗൾ ഗാർസ്യയുടെ (18, 38-പെനൽറ്റി) ഇരട്ട ഗോളാണ് ബിൽബാവോയ്ക്ക് ജയം സമ്മാനിച്ചത്. ബെൻസേമ (73-ാം മിനിറ്റ്) റയലിനായി ഒരു ഗോൾ മടക്കി. ഫൈനലിൽ ബാഴ്സലോണയാണു ബിൽബാവോയുടെ എതിരാളി. തിങ്കളാഴ്ച രാത്രിയിലാണു ഫൈനൽ.