മ്യൂണിക്: ജർമൻ സൂപ്പർ കപ്പ് ഫുട്ബോളിൽ കിരീടനേട്ടത്തിൽ (20) റിക്കാർഡുള്ള വന്പന്മാരായ ബയേൺ മ്യൂണിക്കിന് അപ്രതീക്ഷിത തോൽവി. രണ്ടാം റൗണ്ട് പോരാട്ടത്തിൽ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഹോള്‍സ്റ്റെയിന്‍ കീയൽ ഷൂട്ടൗട്ടിലൂടെ ബയേണിനെ അട്ടിമറിച്ചത്.
നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും 2-2 സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 6-5ന്റെ ജയത്തോടെ കീയൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ബയേണിനായി ആറാം കിക്കെടുത്ത മധ്യനിരതാരം മാര്‍ക്ക് റോക്കയുടെ ലക്ഷ്യം പിഴച്ചതോടെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയുമായി കിയല്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
2000ത്തിനുശേഷം ഇതാദ്യമായാണ് ബയേൺ ജർമൻ സൂപ്പർ കപ്പിന്റെ രണ്ടാം റൗണ്ടിൽ പുറത്താകുന്നത്. അതും, ബുണ്ടസ് ലിഗയിൽ ഇല്ലാത്ത ഒരു ടീമിനെതിരേ പരാജയപ്പെട്ട്.