ബ്രിസ്ബെയ്ൻ: നാലാം ടെസ്റ്റിനു മുന്നോടിയായി ഇന്നലെ ബ്രിസ്ബെയ്നിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കാത്തിരുന്നതു ദുരിതം. ഹോട്ടലിൽ തങ്ങളുടെ മുറികളിൽ റൂം സർവീസ്, ഹൗസ് കീപ്പിംഗ് എന്നിവ ഇല്ലെന്നും അതത് നിലവിട്ട് പോകാൻ അനുവദിക്കുന്നില്ലെന്നും ഇന്ത്യൻ ടീം പരാതിപ്പെട്ടു.
ടീം മാനേജ്മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബിസിസിഐ ഇക്കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയയെ അറിയിച്ചു. ടീമിന് ഒന്നിച്ചു കൂടാനും കാര്യങ്ങൾ ചർച്ച ചെയ്യാനും പ്രത്യേകം റൂമും താരങ്ങൾക്ക് ജിം ഉപയോഗിക്കാനുള്ള അനുമതിയും നൽകിയതായും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.