വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ 1-1 സമനിലയുമായി ബംഗളൂരു എഫ്സി തടിതപ്പി. 27-ാം മിനിറ്റിൽ ലൂയിസ് മച്ചാഡോയിലൂടെ മുന്നിൽകടന്ന നോർത്ത് ഈസ്റ്റിനെ 49-ാം മിനിറ്റിൽ രാഹുൽ ബെക്കെയിലൂടെയാണ് ബംഗളൂരു സമനിലയിൽ പിടിച്ചത്. തുടർച്ചയായ നാല് തോൽവിക്കുശേഷമാണ് ബംഗളൂരു ഒരു പോയിന്റ് സ്വന്തമാക്കുന്നത്. താഴേത്തട്ടിലുള്ള ഈസ്റ്റ് ബംഗാളിനോട് 1-0ന് ബംഗളൂരു കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.
നോർത്ത് ഈസ്റ്റ് തുടർച്ചയായ രണ്ട് തോൽവിക്കുശേഷമാണ് സമനില നേടുന്നത്. 11 മത്സരങ്ങൾ പൂർത്തിയാക്കിയ ബംഗളൂരു 13 പോയിന്റുമായി ആറാമതാണ്. 12 പോയിന്റുമായി നോർത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തുണ്ട്.
നോർത്ത് ഈസ്റ്റ് തുടർച്ചയായ രണ്ട് തോൽവിക്കുശേഷമാണ് സമനില നേടുന്നത്. 11 മത്സരങ്ങൾ പൂർത്തിയാക്കിയ ബംഗളൂരു 13 പോയിന്റുമായി ആറാമതാണ്. 12 പോയിന്റുമായി നോർത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തുണ്ട്.