തൃപ്പൂണിത്തുറ: പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റി കീർത്തി നേടിയ നാവികസേന കമാൻഡർ അഭിലാഷ് ടോമി (42) വിരമിച്ചു. 2022 ലെ ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ പായ് വഞ്ചി ദൗത്യങ്ങളിൽ പങ്കെടുക്കാനും വേണ്ടിയാണ് വിരമിക്കൽ പ്രഖ്യാപനം. പായ് വഞ്ചിയിൽ ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ്.
കണ്ടനാട് വെല്ല്യാറ വീട്ടിൽ നാവിക സേന റിട്ട. ലഫ്. കമാൻഡർ വി.സി. ടോമിയുടെയും വൽസമ്മയുടെയും മകനായ അഭിലാഷ് 2000 ലാണ് നാവികസേനയിൽ ചേർന്നത്. 2013 ൽ പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയെത്തിയ അഭിലാഷിനെ രാജ്യം കീർത്തിചക്ര നൽകി ആദരിച്ചു. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ സേനാ മെഡൽ, അഡ്വഞ്ചർ സ്പോർട്സിലെ മികവിന് ടെൻസിംഗ് നോർഗെ നാഷണൽ അവാർഡ് എന്നിവയും ലഭിച്ചു.2018ൽ ഗോൾഡൻ ഗ്ലോബ് പായ് വഞ്ചി സഞ്ചാരത്തിനിടെ തിരമാലയിൽപ്പെട്ട തെറിച്ചുവീണു നടുവിനു പരിക്കേറ്റു കിടന്ന അഭിലാഷ് ടോമിയെ ഫ്രഞ്ച് കപ്പലാണ് രക്ഷിച്ചത്.