ടുറിൻ: ഇറ്റാലിയൻ സീരി എ ക്ലബ്ബായ യുവന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ കരിയർ ഗോളിൽ ലോക റിക്കാർഡിനൊപ്പം. സസോളൊയ്ക്കെതിരായ മത്സരത്തിൽ യുവന്റസ് 3-1ന് ജയിച്ചപ്പോൾ ഒരു ഗോൾ റൊണാൾഡോയുടെ (90+2ാം മിനിറ്റ്) വകയായിരുന്നു. ഇതോടെ പ്രഫഷണൽ കരിയറിൽ ഓസ്ട്രേലിയൻ-ചെക് മുൻ താരം ജോസഫ് ബിക്കാന്റെ 759 ഓദ്യോഗിക ഗോളെന്ന റിക്കാർഡിനൊപ്പം റൊണാൾഡോ എത്തി.
ബ്രസീൽ ഇതിഹാസം പെലെയുടെ 757 ഒൗദ്യോഗിക ഗോളെന്ന നേട്ടം കഴിഞ്ഞ ആഴ്ച റൊണാൾഡോ മറികടന്നിരുന്നു. ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി (719) പട്ടികയിൽ അഞ്ചാമതുണ്ട്.
സീരി എയിൽ എസി മിലാനാണ് (40 പോയിന്റ്) ഒന്നാമത്. ഇന്റർ മിലാൻ (37), റോമ (34), യുവന്റസ് (33) എന്നിവയാണ് പിന്നിൽ.