കോൽക്കത്ത: ഐലീഗ് ഫുട്ബോൾ 2020-21 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്സിക്ക് തോൽവിത്തുടക്കം. ആദ്യം മുന്നിൽകടന്നെങ്കിലും പിന്നീട് രണ്ട് ഗോൾ വഴങ്ങി ഗോകുലം, ചെന്നൈ സിറ്റിയോട് 2-നു പരാജയപ്പെട്ടു. ഡെന്നി ആന്റ്വി (3-ാം മിനിറ്റ്) ആയിരുന്നു ഗോകുലത്തിനായി വലകുലുക്കിയത്.
ഉദ്ഘാടന മത്സരത്തിൽ മുഹമ്മദൻ എസ്സി 1-0ന് കന്നിക്കാരായ സുദേവ മൂൺലൈറ്റിനെ കീഴടക്കി. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം 58-ാം മിനിറ്റിൽ ഫൈസൽ അലിയായിരുന്നു കോൽക്കത്തൻ ക്ലബ്ബിന്റെ ജയം കുറിച്ച ഗോൾ നേടിയത്. രണ്ടാം മത്സരത്തിൽ മിനർവ പഞ്ചാബ് 1-0ന് ഐസ്വാൾ എഫ്സിയെ കീഴടക്കി. പ്രീതം സിംഗിന്റെ (18-ാം മിനിറ്റ്) വകയായിരുന്നു മിനർവയുടെ ജയം കുറിച്ച ഗോൾ.