മ്യൂണിക്ക്: 2021 സീസൺ ആരംഭിക്കുന്നതിനു മുന്പ് പരിശീലകൻ ഡേവിഡ് ഫെററുമായി വഴിപിരിഞ്ഞ് ജർമൻ ടെന്നീസ് സിംഗിൾസ് താരം അലക്സാണ്ടർ സ്വരേവ്. പുരുഷ സിംഗിൾസ് ലോക ഏഴാം നന്പറായ സ്വരേവ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫെററിന്റെ ശിക്ഷണത്തിനു കീഴിൽ 2020 യുഎസ് ഓപ്പൺ ഫൈനലിൽ സ്വരേവ് എത്തിയിരുന്നു. ജർമൻ താരത്തിന്റെ കന്നി ഗ്രാൻസ്ലാം ഫൈനലായിരുന്നു അത്.