+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ ​ലീ​ഗി​ന് ഇ​ന്നു കി​ക്കോ​ഫ്

കോ​ൽ​ക്ക​ത്ത: 202021 സീ​സ​ൺ ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ന് ഇ​ന്ന് കി​ക്കോ​ഫ്. ആ​ദ്യ ദി​ന​മാ​യ ഇ​ന്ന് മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ടീ​മാ​യ മ​ല​ബാ​റി​യ​ൻ​സ് എ​ന്ന ഓ​മ​ന​പ്പേ​ര
ഐ ​ലീ​ഗി​ന് ഇ​ന്നു കി​ക്കോ​ഫ്
കോ​ൽ​ക്ക​ത്ത: 2020-21 സീ​സ​ൺ ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ന് ഇ​ന്ന് കി​ക്കോ​ഫ്. ആ​ദ്യ ദി​ന​മാ​യ ഇ​ന്ന് മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ടീ​മാ​യ മ​ല​ബാ​റി​യ​ൻ​സ് എ​ന്ന ഓ​മ​ന​പ്പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഗോ​കു​ലം കേ​ര​ള എ​ഫ്സി ഇ​ന്ന് ക​ള​ത്തി​ലു​ണ്ട്. രാ​ത്രി ഏ​ഴി​ന് ചെ​ന്നൈ സി​റ്റി​ക്കെ​തി​രേ​യാ​ണ് ഗോ​കു​ല​ത്തി​ന്‍റെ മ​ത്സ​രം.

ഉ​ദ്ഘാ​ട​ന മ​ത്സ​രം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സു​ദേ​വ ഡ​ൽ​ഹി എ​ഫ്സി​യും മു​ഹ​മ്മ​ദ​ൻ എ​സ്‌​സി​യും ത​മ്മി​ലാ​ണ്. സു​ദേ​വ ക​ന്നി​ക്കാ​രാ​ണ്. ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഒ​രു ക്ല​ബ് ഐ ​ലീ​ഗി​ൽ എ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. കോ​ൽ​ക്ക​ത്ത​ൻ ക്ല​ബ്ബാ​യ മു​ഹ​മ്മ​ദ​ൻ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചും ഐ ​ലീ​ഗി​നെ​ത്തു​ന്നു. മി​ന​ർ​വ പ​ഞ്ചാ​ബും ഐ​സ്വാ​ൾ എ​ഫ്സി​യും ത​മ്മി​ൽ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ഇ​ന്ന​ത്തെ ര​ണ്ടാ​മ​ത്തെ പോ​രാ​ട്ടം. കോ​ൽ​ക്ക​ത്ത​ൻ വ​ന്പ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​ൻ, ഈ​സ്റ്റ് ബം​ഗാ​ൾ എ​ന്നി​വരില്ലാ​ത്ത ആ​ദ്യ ഐ ​ലീ​ഗ് സീ​സ​ൺ ആ​ണി​തെ​ന്ന​തും ശ്ര​ദ്ധേ​യം.