മഡാഗാവ്: ഐഎസ്എൽ ഫുട്ബോളിലേക്ക് ഈ സീസണിൽ ആദ്യമായി എത്തിയ മുൻ ഐ ലീഗ് ചാന്പ്യന്മാരായ ഈസ്റ്റ് ബംഗാളിന് ചുവടുറയ്ക്കുന്നില്ല. തുടർച്ചയായ മൂന്നാം മത്സരത്തിലും ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മറുടപടിയില്ലാത്ത രണ്ട് ഗോളിന് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. സീസണിൽ ഇതുവരെ ഒരു പോയിന്റ് പോലും നേടാൻ ഈസ്റ്റ് ബംഗാളിനു സാധിച്ചില്ല. മൂന്ന് മത്സരങ്ങളിലും ഗോൾ നേടാനും ഐഎസ്എലിലെ പുതുമുഖക്കാർക്ക് സാധിച്ചിട്ടില്ലെന്നതാണ് ദയനീയത.
33-ാം മിനിറ്റിൽ സുർചന്ദ്ര സിംഗിന്റെ സെൽഫ് ഗോളിലൂടെ ഈസ്റ്റ് ബംഗാൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു. ഇഞ്ചുറി ടൈമിൽ മലയാളി താരം വി.പി. സുഹൈറിന്റെ ക്രോസിൽനിന്ന് റോച്ചർസെല നോർത്ത് ഈസ്റ്റിന്റെ ജയം 2-0 ആക്കി മാറ്റി.
ഐഎസ്എൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
എടികെ ബഗാൻ 3 3 0 0 9
നോർത്ത് ഈസ്റ്റ് 4 2 2 0 8
മുംബൈ സിറ്റി 3 2 0 1 6
ബംഗളൂരു 3 1 2 0 5
ഹൈദരാബാദ് 3 1 2 0 5
ചെന്നൈയിൻ 3 1 1 1 4
ജംഷഡ്പുർ 3 0 2 1 2
എഫ്സി ഗോവ 3 0 2 1 2
ബ്ലാസ്റ്റേഴ്സ് 3 0 2 1 2
ഒഡീഷ 3 0 1 2 1
ഈസ്റ്റ് ബംഗാൾ 3 0 0 3 0