+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​​പ്പോ​​ളി​​യു​​ടെ മാ​​റ​​ഡോ​​ണ സ്റ്റേ​​ഡി​​യം

നേ​​പ്പി​​ൾ​​സ്: അ​​ന്ത​​രി​​ച്ച ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം ഡി​​യേ​​ഗോ മാ​​റ​​ഡോ​​ണ​​യു​​ടെ പേ​​രി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ സൂ​​പ്പ​​ർ ക്ല​​ബ്ബാ​​യ നാ​​പ്പോ​​ളി​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ട് ഇ​​നി അ​​റി​​യ
നാ​​പ്പോ​​ളി​​യു​​ടെ മാ​​റ​​ഡോ​​ണ സ്റ്റേ​​ഡി​​യം
നേ​​പ്പി​​ൾ​​സ്: അ​​ന്ത​​രി​​ച്ച ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം ഡി​​യേ​​ഗോ മാ​​റ​​ഡോ​​ണ​​യു​​ടെ പേ​​രി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ സൂ​​പ്പ​​ർ ക്ല​​ബ്ബാ​​യ നാ​​പ്പോ​​ളി​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ട് ഇ​​നി അ​​റി​​യ​​പ്പെ​​ടും. ത​​ങ്ങ​​ളു​​ടെ ഹോം ​​സ്റ്റേ​​ഡി​​യ​​മാ​​യ സാ​​ൻ പൗ​​ലൊ​​യു​​ടെ പേ​​ര് ഡി​​യേ​​ഗോ അ​​ർ​​മാ​​ൻ​​ഡൊ മാ​​റ​​ഡോ​​ണ​​യെ​​ന്ന് നാ​​പ്പോ​​ളി ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി മാ​​റ്റി. നേ​​പ്പി​​ൾ​​സ് മേ​​യ​​ർ ഉ​​ൾ​​പ്പെ​​ടുന്ന സി​​റ്റി കൗ​​ണ്‍​സി​​ലി​​ന്‍റെ അം​​ഗീ​​ക​​രം ല​​ഭി​​ച്ച​​തോ​​ടെ​​യാ​​ണ് സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ പേ​​ര് ഡി​​യേ​​ഗോ അ​​ർ​​മാ​​ൻ​​ഡൊ മാ​​റ​​ഡോ​​ണ എ​​ന്നാ​​യ​​ത്.

മാ​​റ​​ഡോ​​ണ ഉ​​ണ്ടാ​​യി​​രു​​ന്ന കാ​​ല​​ത്താ​​ണ് നാ​​പ്പോ​​ളി ര​​ണ്ട് ത​​വ​​ണ സീ​​രി എ ​​കി​​രീ​​ട​​വും യു​​വേ​​ഫ ക​​പ്പും സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. മാ​​റ​​ഡോ​​ണ ക്ല​​ബ്ബ് വി​​ട്ട​​പ്പോ​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ജ​​ഴ്സി ന​​ന്പ​​റാ​​യ 10 നാ​​പ്പോ​​ളി റി​​ട്ട​​യ​​ർ ചെ​​യ്തി​​രു​​ന്നു. ക്ല​​ബ്ബി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ന​​ന്പ​​ർ റി​​ട്ട​​യ​​ർ ചെ​​യ്ത​​ത്. 1984 മു​​ത​​ൽ 1991വ​​രെ​​യാ​​യി 115 ഗോ​​ൾ നാ​​പ്പോ​​ളി​​ക്കാ​​യി മാ​​റ​​ഡോ​​ണ നേ​​ടി.