സൂറിച്ച്: സ്വീഡിഷ് പോൾപോൾട്ട് യുവ താരം അർമാൻഡ് ഡുപ്ലാന്റിസ് ഈ വർഷത്തെ മികച്ച അത്ലറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഈ വർഷം ഫെബ്രുവരിയിൽ രണ്ട് തവണ (പോളണ്ടിലെ ടറണിൽ 6.17ഉം ഗ്ലാസ്കോയിൽ 6.18 മീറ്ററും) ഡുപ്ലാന്റിസ് പോൾവോൾട്ടിൽ ലോക റിക്കാർഡ് കുറിച്ചിരുന്നു. റോം ഡയമണ്ട് ലീഗിൽ ഇൻഡോർ പോർവോൾട്ടിലും (6.15) ലോക റിക്കാർഡ് ഇരുപത്തൊന്നുകാരനായ ഡുപ്ലാന്റിസ് സ്വന്തം പേരിലാക്കി. വനിതാ വിഭാഗത്തിൽ ലോക താരമായത് വെനസ്വേലയുടെ ട്രിപ്പിൾജംപ് താരമായ യുലിമർ റോജസ് ആണ്.
സൗത്ത് അമേരിക്കൻ ഇൻഡോർ ട്രിപ്പിൾജംപിൽ റിക്കാർഡ് (15.03 മീറ്റർ) കുറിച്ച താരം, മാഡ്രിഡ് വേൾഡ് അത്ലറ്റിക്സിൽ 16 വർഷം പഴക്കമുള്ള ഇൻഡോർ റിക്കാർഡ് (15.43 മീറ്റർ) തകർത്തിരുന്നു.