ലണ്ടൻ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് സംഘമായ ആഴ്സണലിനു മിന്നും ജയം. കോവിഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ക് ഡൗണിനുശേഷം സ്റ്റേഡിയത്തിലേക്ക് ആരാധകർ തിരിച്ചെത്തിയ മത്സരത്തിൽ ആഴ്സണൽ 4-1ന് റാപ്പിഡ് വിയെന്നയെ കീഴടക്കി. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2,000 കാണികൾക്കു പ്രവേശനം നൽകി. ഒന്പതു മാസത്തെ ഇടവേളയ്ക്കുശേഷമായിരുന്നു സ്റ്റേഡിയത്തിൽ കാണികൾ തിരിച്ചെത്തിയത്.
അലക്സാഡ്രെ ലാകസെറ്റ് (10-ാം മിനിറ്റ്), പാബ്ലൊ മാരി (17), എഡ്വേർഡ് എൻകെത്യ (44), എമിലി സ്മിത്ത് റൊ (66) എന്നിവർ ഗണ്ണേഴ്സിനായി വലകുലുക്കി. ഗ്രൂപ്പിൽ ആഴ്സണലിന്റെ അഞ്ചാം ജയമാണ്. കഴിഞ്ഞ റൗണ്ടിൽതന്നെ ഇംഗ്ലീഷ് ക്ലബ് 32-അംഗ നോക്കൗട്ടിലേക്ക് മുന്നേറിയിരുന്നു.