മിലാൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇറ്റാലിയൻ കരുത്തരായ എസി മിലാൻ രണ്ടു ഗോളിനു പിന്നിൽനിന്നശേഷം നാലെണ്ണം തിരിച്ചടിച്ച് കൂളായി ജയത്തിൽ. ജയത്തോടെ റൗണ്ട് ഓഫ് 32 നോക്കൗട്ടിൽ മിലാൻ ഇടംപിടിച്ചു.ഓസ്ട്രിയൻ ക്ലബ്ബായ ലാസ്കിനോട് 3-3 സമനിലയിൽ പിരിയേണ്ടിവന്നെങ്കിലും ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനം ഗ്രൂപ്പ് ജെയിൽനിന്നു നോക്കൗട്ട് ഉറപ്പിച്ചു.