ഫ്രാങ്ക്ഫർട്ട്: പരിക്കേറ്റ സൂപ്പർ താരം എർലിംഗ് ഹാലണ്ട് ഇല്ലായിരുന്നെങ്കിലും ചാന്പ്യൻസ് ലീഗ് നോക്കൗട്ട് പ്രവേശനം സാധ്യമാക്കി ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ട്. ഹോം മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയുമായി 1-1 സമനിലയിൽ പിരിഞ്ഞാണ് ഗ്രൂപ്പ് എഫിൽനിന്ന് ഡോർട്ട്മുണ്ട് നോക്കൗട്ട് ടിക്കറ്റ് ഉറപ്പിച്ചത്. ലീഡ് എടുത്ത ശേഷമായിരുന്നു ഡോർട്ട്മുണ്ട് സമനില വഴങ്ങിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെൽജിയം ക്ലബ്ബായ ബ്രൂഗി 3-0ന് റഷ്യയിൽനിന്നുള്ള സെനിറ്റിനെ കീഴടക്കി. ഡോർട്ട്മുണ്ട് (10 പോയിന്റ്), ലാസിയോ (9), ബ്രൂഗി (7), സെനിറ്റ് (1) എന്നിങ്ങനെയാണ് ഗ്രൂപ്പിലെ സ്ഥാനങ്ങൾ.