കാൻബറ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിലെ ട്വന്റി-20 പോരാട്ടത്തിന് ഇന്ന് തുടക്കം. മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരം ഇന്ന് കാൻബറയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.40നാണ് മത്സരം ആരംഭിക്കുക.
ഏകദിന പരന്പരയിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഏകദിന പരന്പര 2-1നു നഷ്ടപ്പെട്ടതിന്റെ ക്ഷീണം ട്വന്റി-20 പരന്പര ജയത്തിലൂടെ മറികടക്കാനും വിരാട് കോഹ്ലിയും സംഘവും ശ്രമിക്കും. ഡേവിഡ് വാർണർ പരിക്കേറ്റ് പുറത്തായത് ഓസീസിന്റെ കരുത്ത് ക്ഷയിപ്പിച്ചിട്ടുണ്ട്. രോഹിത് ശർമയുടെ അഭാവം ഇന്ത്യൻ നിരയിൽ നിഴലിക്കുന്നുണ്ടെന്ന് ഏകദിന പരന്പരയിൽ തെളിഞ്ഞതാണ്.