കാൻബറ: രണ്ട് ദിവസത്തെ ഇടവേളയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ രണ്ട് റിക്കാർഡ് തന്റെ പേരിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരേ നടന്ന രണ്ടാം ഏകദിനത്തിൽ 87 പന്തിൽ 89 റണ്‍സ് എടുത്ത കോഹ്ലി, രാജ്യാന്തര ക്രിക്കറ്റിൽ (ടെസ്റ്റ്, ഏകദിനം, ട്വന്റി-20) വേഗത്തിൽ 22,000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. 462 ഇന്നിംഗ്സിൽനിന്നായിരുന്നു കോഹ്ലിയുടെ 22,000 ക്ലബ് പ്രവേശനം. സച്ചിൻ 22,000 അന്താരാഷ്ട്ര റണ്‍സ് നേടാൻ എടുത്തത് 493 ഇന്നിംഗ്സ് ആയിരുന്നു.
ഇന്നലെ 78 പന്തിൽ 63 റണ്‍സ് നേടിയ കോഹ്ലി, ഏകദിനത്തിൽ വേഗത്തിൽ 12,000 റണ്‍സ് തികയ്ക്കുന്ന റിക്കാർഡും സ്വന്തമാക്കി. 23 റണ്‍സിൽ എത്തിയപ്പോഴാണ് കോഹ്ലി 12,000 ഏകദിന റണ്‍സിൽ എത്തിയത്. 242 ഇന്നിംഗ്സിൽനിന്നാണിത്. 50ൽ അധികം ബാറ്റിംഗ് ശരാശരിയോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവുമാണ് കോഹ്ലി. സച്ചിൻ തെണ്ടുൽക്കർ തന്റെ 300-ാം ഇന്നിംഗ്സിൽആയിരുന്നു ഏകദിനത്തിൽ 12,000 റണ്‍സ് ക്ലബ്ബിലെത്തിയത്. 2003 മാർച്ച് ഒന്നിന് പാക്കിസ്ഥാനെതിരായ മത്സരത്തിലായിരുന്നു അത്. സച്ചിൻ 13 വർഷവും 73 ദിനവും എടുത്താണ് അന്ന് ആ നേട്ടം സ്വന്തമാക്കിയതെങ്കിൽ കോഹ്ലിക്കു വേണ്ടിവന്നത് 12 വർഷവും 106 ദിവസവും മാത്രം. ഏകദിനത്തിൽ വേഗത്തിൽ 10,000 (205-ാം ഇന്നിംഗ്സിൽ), 11,000 (222-ാം ഇന്നിംഗ്സിൽ) റണ്‍സ് ക്ലബ്ബിലെത്തിയതിന്റെ റിക്കാർഡും കോഹ്ലിക്കു സ്വന്തം.
2008 ഓഗസ്റ്റിൽ ഏകദിനത്തിൽ അരങ്ങേറിയ കോഹ്ലി, 43 സെഞ്ചുറിയും 60 അർധസെഞ്ചുറിയും അടക്കം 12,040 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. 2008നുശേഷം കോഹ്ലിക്ക് ഒരു കലണ്ടർ വർഷത്തിൽ ഏകദിന സെഞ്ചുറി ഇല്ലാത്തതു 2020ൽ മാത്രമാണെന്നതും ശ്രദ്ധേയം.