ലണ്ടൻ: അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണ ചരിത്ര പ്രസിദ്ധമായ ദൈവത്തിന്റെ കൈ ഗോളും നൂറ്റാണ്ടിന്റെ ഗോളും നേടിയപ്പോൾ അണിഞ്ഞിരുന്ന 10-ാം നന്പർ ജഴ്സി വിൽക്കില്ലെന്ന് അത് കൈവശമുള്ള ഇംഗ്ലീഷ് മുൻ താരം സ്റ്റീവ് ഹോഡ്ജ്. മാറഡോണയുടെ ആ ജഴ്സി വിലമതിക്കാനാകില്ലെന്ന് ഹോഡ്ജ് പറഞ്ഞു.
സ്പോർട്സ് സ്മാരക വിദഗ്ധനായ അമേരിക്കക്കാരൻ ഡേവിഡ് അമെർമാൻ രണ്ട് മില്യണ്‍ യുഎസ് ഡോളർ (14.79 കോടി രൂപ) ജഴ്സിക്ക് വിലയിട്ടിരുന്നു. 1986 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടറിലായിരുന്നു മാറഡോണയുടെ ഇരു ഗോളും പിറന്നത്.
ക്വാർട്ടർ ഫൈനലിനുശേഷം മാറഡോണ ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹോഡ്ജിനു കൈമാറിയതാണ് ഈ ജഴ്സി. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലുള്ള ദേശീയ ഫുട്ബോൾ മ്യൂസിയത്തിലാണ് മാറഡോണയുടെ ആ ജഴ്സി ഇപ്പോഴുള്ളത്.