മ്യൂണിക്: ജർമൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ജോവാക്വിം ലോ തുടരും. അടുത്ത വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പ് വരെ ലോയെ നിലനിർത്താൻ ജർമൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. യുവേഫ നേഷൻസ് കപ്പിൽ സ്പെയിനിനോട് 6-0നു പരാജയപ്പെട്ടതോടെയാണ് ലോയെ മാറ്റണമെന്ന ആവശ്യമുയർന്നത്. 2006ൽ ആണ് ലോ ജർമനിയുടെ മുഖ്യ പരിശീലക സ്ഥാനത്ത് എത്തുന്നത്.